ഒരു ഗോൾ മതി സി കെ വിനീത് തിരിച്ചു ഫോമിൽ വരാൻ; റെനെ മുളൻസ്റ്റീൻ

- Advertisement -

സി കെ വിനീത് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ. സി കെ വിനീതിന്റെ സാന്നിദ്ധ്യം യുവ താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ആവേശമാണെന്നും റെനെ പറഞ്ഞു. ഒരു ഗോൾ മാത്രമാണ് സി കെയെ ഇപ്പോൾ പിറകിലേക്ക് അടിക്കുന്നത്. ആദ്യ ഗോൾ വീഴുന്നതോടെ ആ പ്രശ്നം തീരു‌മ്. വിനീത് മാത്രമല്ല ടീമിലെ ഫോർവേഡ്സ് ഒക്കെ ആദ്യ ഗോൾ ലഭിക്കുന്നതോടെ അവരുടെ മികവിൽ എത്തും എന്നും കോച്ച് ചേർത്തു.

സികെ വിനീത് സസ്പെൻഷനു ശേഷം ഇന്ന് തിരിച്ചുവരികയാണ്. അവസാന മത്സരത്തിൽ സി കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് റെനെ പറഞ്ഞു. സികെയുടെ ഡിഫൻഡേഴ്സിനെ പ്രസ് ചെയ്യുന്ന ഗുണവും കോച്ച് എടുത്തു പറഞ്ഞു.

ഇയാൻ ഹ്യൂമും വെസ് ബ്രൗണും ഇന്ന് ഇറങ്ങാനുള്ള ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് പറഞ്ഞ കോച്ച് ഇരുവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement