വിനീത് റായ്ക്ക് വേണ്ടി മോഹൻ ബഗാൻ രംഗത്ത്

യുവ മിഡ്ഫീൽഡർ വിനീത് റായിയെ മോഹൻ ബഗാൻ സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. വിനീത് റായിയും മോഹൻ ബഗാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. താരം കഴിഞ്ഞ സീസണിൽ ലോണ മുംബൈ സിറ്റിയിൽ കളിച്ച താരം സീസൺ അവസാനത്തോടെ തന്റെ ക്ലബായ ഒഡീഷയിലേക്ക് മടങ്ങിയിരുന്നു. മുംബൈക്ക് വേണ്ടി 9 മത്സരങ്ങൾ കളിച്ചു എങ്കിലും മുൻ ക്ലൻ ഒഡീഷയിലെ പോലെ ടീമിൽ വലിയ പ്രാധാന്യം വിനീതിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് മുംബൈ സിറ്റിയിൽ സ്ഥിര കരാർ ഒപ്പുവെക്കാൻ താരം തയ്യാറായില്ല.

അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു