സിഡോഞ്ചയും ജുവാൻഡെയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ സിഡോഞ്ചയും ജുവാൻഡെയും ക്ലബ് വിട്ടു. ഇരുതാരങ്ങളെയും ക്ലബ് റിലീസ് ചെയ്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയിരുന്ന സിഡോഞ്ചയ്ക്ക് പരിക്ക് കാരണം സീസൺ ഭൂരിഭാഗവും നഷ്ടമായിരുന്നു. താരത്തെ ഒരു സീസൺ കൂടെ നിലനിർത്തും എന്ന് കരുതിയിരുന്നു എങ്കിലും പുതിയ താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

സിഡോഞ്ചയ്ക്ക് പകരക്കാരൻ ആയാണ് സീസൺ പകുതിക്ക് വെച്ച് ജുവാൻഡെ എത്തിയത്. 10 മത്സരങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ജുവാൻഡെ കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല. ഇതാണ് താരത്തിന്റെ കരാർ പുതുക്കുന്നതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറാൻ കാരണം. മറ്റു വിദേശ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്.