“കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി തന്നെ മുഴുവനായി നൽകും” – സിഡോഞ്ച

ജംഷദ്പൂരിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയ സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ അതിയായ സന്തോഷത്തിലാണ് എന്ന് അറിയിച്ചു. ഇങ്ങനെ ഒരു ക്ലബിൽ കളിക്കാൻ അവസരം നൽകിയതിന് ക്ലബിന് നന്ദി പറഞ്ഞ സിഡോഞ്ച താൻ ഈ ക്ലബിനായി തന്നെ മുഴുവനായി നൽകും എന്ന് പറഞ്ഞു. ഈ വരുന്ന വർഷം മികച്ച വർഷമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്നും എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടൊചേർത്തു. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നു വന്ന സെർജിയോ സിഡോഞ്ച കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത്‌. ഗോൾ നേടുന്നതിനും ഗോൾ അവസരം സൃഷ്ടിക്കുന്നതിലും സിഡോഞ്ച കഴിഞ്ഞ സീസണിൽ മികവ് പുലർത്തിയിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സിഡോഞ്ചയുടെ പേരിൽ കഴിഞ്ഞ ഐ എസ് എല്ലിൽ ഉണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകൾക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. 28കാരനാണ്.