സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്തി, ജനുവരി തുടക്കത്തിൽ തന്നെ കളത്തിൽ ഇറങ്ങും

Img 20201202 214441
Credit: Twitter

സിഡോഞ്ചയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. താരവുമായി കരാർ ധാരണയിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്‌. ഉടൻ തന്നെ സാങ്കേതികമായ കടമ്പകൾ കൂടെ കടന്ന് പുതിയ താരം കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും. ക്വാരന്റൈൻ ഒക്കെ കഴിഞ്ഞ് ജനുവരി ആദ്യ വാരം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ താരം ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നതായി വികൂന പറഞ്ഞു.

പരിക്ക് കാരണം സിഡോഞ്ച പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഒരു പ്രധാന മധ്യനിര താരത്തിന്റെ അഭാവം വന്നിരുന്നു. ലീഗിന്റെ ഭൂരിഭാഗവും സിഡോയ്ക്ക് നഷ്ടമാകും എന്ന അവസ്ഥ ആയതിനാൽ ആണ് സിഡോഞ്ചയെ സ്ക്വാഡിൽ നിന്ന് നീക്കി പകരം ഒരു പുതിയ വിദേശ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. പുതിയ താരം ആരാണെന്ന് വ്യക്തമാക്കാൻ കിബു തയ്യാറായില്ല.

Previous articleദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ലങ്ക
Next articleന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും അധികം മത്സരങ്ങള്‍ കളിക്കുന്ന താരമായി റോസ് ടെയിലര്‍