ബെർബറ്റോവിനെ പിന്തുണച്ച് മൈക്കിൾ ചോപ്ര രംഗത്ത്

- Advertisement -

ബെർബറ്റോവിന്റെ വിവാദ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ പിന്തുണച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര രംഗത്ത്. ഡേവിഡ് ജെയിംസിനെ എറ്റവും മോശം പരിശീലകൻ എന്ന് പറഞ്ഞ് ബെർബ ഇട്ട പോസ്റ്റ് ശരിയാണെന്ന് പറയുന്നതാണ് മൈക്കിൾ ചോപ്രയുടെ പ്രതികരണം. നിരവധി മികച്ച കോച്ചുമാരുടെ കീഴിൽ കളിച്ച ബെർബ ഇത് പറയുന്നുണ്ട് എങ്കിൽ അത് സത്യമാകും എന്നു ചോപ്ര പറയുന്നു.

മികച്ച താരങ്ങളിൽ നിന്ന് മികച്ചത് കിട്ടണമെങ്കിൽ അവരുടെ സ്ട്രെങ്തിന് അനുസരിച്ച് ടാക്ടിക്സ് മാറ്റണമെന്നും ഡേവിഡ് ജെയിൻസിനെ വിമർശിച്ച് ചോപ്ര പറഞ്ഞു. ബെർബ മികവിലേക്ക് ഉയരാതിരുന്നത് ടാക്ടിക്സിലെ പോരായ്മ ആണെന്നും ചോപ്ര പറയുന്നു.

ബെർബറ്റോവ് പറഞ്ഞ് അതേ അഭിപ്രായം ഡേവിഡ് ജെയിംസിന് കീഴിൽ ആദ്യ സീസണിൽ കളിച്ച താരങ്ങൾക്കും ഉണ്ടാകും എന്നും മൈക്കിൾ ചോപ്ര ട്വിറ്ററിൽ പ്രതികരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement