ഛേത്രിയേയും ഉദാന്ത സിംഗിനേയും നിലനിർത്തി ബെംഗുളൂരു എഫ് സി

- Advertisement -

ഐ എസ് എല്ലിനായുള്ള പടയൊരുക്കത്തിലേക്കുള്ള ആദ്യ പ്രഖ്യാപനവുമായി ബെംഗളൂരു എഫ് സി. ഉദാന്ത സിംഗിനേയും സുനിൽ ഛേത്രിയേയും നിലനിർത്തുന്നതാണ് ഔദ്യോഗികമായി ബെംഗളൂരു എഫ് സി ഇന്ന് പ്രഖ്യാപിച്ചത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ബെംഗളൂരു എഫ് സി ഈ തീരുമാനം അറിയിച്ചത്.

നേരത്തെ ഛേത്രിയേയും അമ്രീന്ദർ സിംഗിനേയും ആകും ബെംഗളൂരു നിലനിർത്തുക എന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെ തന്നെ മികച്ച യുവതാരമായി വിലയിരുത്തപ്പെടുന്ന ഉദാന്ത‌സിംഗിനെയാണ് ഛേത്രിക്ക് ഒപ്പം നിലനിർത്താൻ ബെംഗളൂരു തീരുമാനിച്ചത്. മുംബൈ സിറ്റിയും ഉദാന്ത സിംഗിനെ സ്വന്തമാക്കൻ സജീവ ശ്രമങ്ങൾ നടത്തിയെങ്കിലും താരം ബെംഗളൂരു ടീം തിരഞ്ഞെടുക്കുക ആയിരുന്നു.

ഉദാന്തയേയും ഛേത്രിയേയും നിലനിർത്തിയതിലൂടെ വിനീതിനെയും ജിങ്കനേയും കേരളത്തിനു തന്നെ കിട്ടുമെന്ന ഉറപ്പുമായി. ഒപ്പം റിനോ ആന്റോ, ലിംഗ്ദോഹ്, അമ്രീന്ദർ തുടങ്ങി ബെംഗളൂരു എഫ് സിയുടെ ഇതുവരെയുള്ള യാത്രയിൽ പ്രധാനപങ്കു വഹിച്ച താരങ്ങൾ ഡ്രാഫ്റ്റിൽ എത്തുമെന്നും തീരുമാനമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement