ചെന്നൈയിന് പുതിയ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ചെന്നൈയിൻ എഫ്.സിയുടെ പുതിയ പരിശീലകനായി സബാ ലസ്‌ലോയെ നിയമിച്ചു. ഹംഗറിക്കാരനായ സബാ ലസ്‌ലോ നേരത്തെ ലിത്വാനിയ, ഉഗാണ്ട ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്കോട്ലൻഡ് ടീമുകളായ ഡുണ്ടി യൂണൈറ്റഡിനെയും ഹർട്സിനെയും സബാ ലസ്‌ലോ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഹംഗേറിയൻ ടീമുകളെയും സബാ ലസ്‌ലോ പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന ഓവൻ കോയിൽ ജംഷഡ്‌പൂർ എഫ്.സിയിലേക്ക് പോയതിന് പിന്നാലെയാണ് ചെന്നൈയിൻ പുതിയ പരിശീലകനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഓവൻ കോയിലിന് കീഴിലാണ് ചെന്നൈയിൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയത്.