ആരാധകനു ലാത്തിയടിയേറ്റ സംഭവം, സംയുക്ത പ്രസ്താവന ഇറക്കി ചെന്നൈയിനും ബെംഗളൂരുവും

- Advertisement -

കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു എഫ്.സി ചെന്നൈയിൻ എഫ്.സി മത്സരത്തിന് ശേഷം ചെന്നൈയിൻ ആരാധകനെ പോലീസ്  ലാത്തി കൊണ്ട് അടിച്ച സംഭവത്തിൽ സംയുക്ത പ്രസ്താവനയിറക്കി ചെന്നൈയിൻ എഫ്.സിയും ബെംഗളൂരു എഫ്.സിയും.

ഹോം മത്സരമായാലും എവേ മത്സരമായാലും ആരധകരുടെ സുരക്ഷ  ഉറപ്പുവരുത്തുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന തുടങ്ങുന്നത്. ഇരു ടീമുകളും ആരാധകരുടെ സുരക്ഷക്ക് വേണ്ടി വേണ്ടുന്നതെല്ലാം ചെയുമെന്നും സംയുക്ത പ്രസ്താവനയിൽ ഇരു ടീമുകളും അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ക്ലബ്ബുകൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ക്ലബ്ബുകൾ അറിയിച്ചു.

മത്സരത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് ചെന്നൈയിൻ ആരാധകനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ലാത്തികൊണ്ട് അടിച്ചത്. സംഭവം ചെന്നൈയിൻ എഫ്.സി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധികൃതരുടെ മുൻപിലെത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement