ബെംഗളുരുവിന് ചെന്നൈയിൻ ഷോക്ക്

- Advertisement -

ഐ.എസ്.എല്ലിൽ കുതിപ്പ് തുടർന്നുകൊണ്ടിരുന്ന ബെംഗളൂരു എഫ്.സിക്ക് ചെന്നൈയിൻ എഫ്.സി വക ഷോക്ക്.  2-1 നാണ്  ചെന്നൈയിൻ ബെംഗളുരുവിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുൻപിൽ തോൽപ്പിച്ചത്. ഡെർബിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ റഫറിക്ക് നിരവധി തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ബെംഗളൂരു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ബെംഗളൂരു പ്രതിരോധം പരാജയപ്പെട്ടപ്പോൾ മികച്ചൊരു ഷോട്ടിലൂടെ ജെജെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി തുടങ്ങിയ ബെംഗളൂരു ചെന്നൈയിൻ ഗോൾ മുഖം നിരന്തരം ആക്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സുനിൽ ഛേത്രി മികച്ചൊരു അവസരം നഷ്ട്ടപെടുത്തിയതും ബെംഗളുരുവിന് തിരിച്ചടിയായി.  മത്സരം ചെന്നൈയിൻ സ്വന്തമാക്കും എന്ന് തോന്നിയ സമയത്താണ് ബെംഗളൂരു എഫ്.സി സുനിൽ ഛേത്രിയിലൂടെ ഒരു ഗോൾ മടക്കി സമനില പിടിച്ചത്. ടോണി ഡോവലിന്റെ പാസിൽ നിന്നാണ് ബെംഗളൂരു ഒരു ഗോൾ മടക്കിയത്.

പക്ഷെ ബെംഗളുരുവിന്റെ സന്തോഷത്തിന് അധികം ആയുസ്സണ്ടായിരുന്നില്ല. കളി തീരാൻ ഏതാനും മിനുട്ടുകൾ മാത്രം ശേഷിക്കെ ധനപാൽ ഗണേഷ് ചെന്നൈയിന് വിജയ ഗോൾ നേടി കൊടുത്തു. റെനെ മിഹേലിക്കിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ചാണ് ധനപാൽ ഗണേഷ് ഗോൾ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ബെംഗളൂരിവിന് ഒപ്പമെത്താനും ഇതോടെ ചെന്നൈയിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement