ആസ്റ്റൺ വില്ലയിൽ നിന്ന് ചെന്നൈയിൻ എഫ് സി ക്ക് പുതിയ കോച്ച്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ് സി മുൻ ആസ്റ്റൺ വില്ല മാനേജർ ജോൺ ഗ്രിഗോറിയെ അവരുടെ പുതിയ കോച്ചായി നിയമിച്ചു. ഇംഗ്ലണ്ട് ദേശിയ ടീമിന് വേണ്ടി കളിച്ച  ഗ്രിഗോറി നോർത്താംപ്ടൺ ടൌൺ, ഡെർബി കൗണ്ടി, ക്വീൻസ് പാർക്ക് റെയ്‌ഞ്ചേഴ്‌സ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവസാനമായി 2013- 15 കാലയളവിൽ ക്രോളി ടൗണിനെയാണ് പരിശീലിപ്പിച്ചത്.

1998  – 2002 സീസണിലാണ് ഗ്രിഗോറി ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ചത്. കോച്ചിനെ തീരുമാനിച്ചതോടെ ഇനി പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ചെന്നൈയിൻ എഫ് സി ശ്രമം ശക്തമാക്കും.

കഴിഞ്ഞ മൂന്ന് വർഷമായി ടീമിന്റെ കോച്ചായിരുന്നു മറ്റെരാസിയെ മാറ്റിയാണ് ചെന്നൈയിൻ എഫ് സി പുതിയ കോച്ചിനെ നിയമിച്ചത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മറ്റെരാസിക്ക് സ്ഥാനം നഷ്ടമാവാൻ കാരണം. ഐ എസ് എല്ലിൽ ഏഴാം സ്ഥാനത്തായാണ് ചെന്നൈയിൻ എഫ് സി സീസൺ അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement