സെമി ഉറപ്പിക്കാൻ ചെന്നൈയിനും ജാംഷഡ്‌പൂരും

- Advertisement -

മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്.സി ഇന്ന് നാലാം സ്ഥാനത്തുള്ള ജാംഷഡ്‌പൂർ എഫ് സിയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 5.30നാണ് മത്സരം. പ്ലേ സാധ്യത കല്പിക്കപെടുന രണ്ടു ടീമുകൾക്കും സെമി ഉറപ്പിക്കാൻ ഇന്ന് ജയം കൂടിയേ തീരു. നേരത്തെ ഇരു ടീമുകളും ജാംഷഡ്‌പൂരിന്റെ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയിൻ ഏകപക്ഷീയമായ ഒരു ഗോളിന് ജാംഷഡ്‌പൂരിനെ മറികടന്നിരുന്നു.

ഇന്നത്തെ മത്സരം ജയിച്ചാൽ ചെന്നൈയിന് പൂനെ സിറ്റിയെ മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താം. അത് കൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ചെന്നൈ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെന്നൈ പരാജയം അറിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ പൊരുതി നിന്ന ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങുന്നത്. 15 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ 27 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ചെന്നൈയിൻ നിരയിൽ വിലക്ക് മൂലം ധൻപാൽ ഗണേഷിനും ഗ്രിഗറി നെൽസണും ഇന്നത്തെ മത്സരം നഷ്ട്ടമാകും.

ഇന്നത്തെ മത്സരം ജാംഷഡ്‌പൂർ ആണ് ജയിക്കുന്നതെങ്കിലും അവർക്ക് ചെന്നൈയിനെ മറികടന്നു മൂന്നാം സ്ഥാനത്ത് എത്താം. 15 മത്സരങ്ങൾ പൂർത്തിയാക്കിയ ജാംഷഡ്‌പൂർ 25 പോയിന്റുമായി നാലാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ വെല്ലിങ്ടൺ പ്രിയോറിയുടെ വണ്ടർ ഗോളിൽ നോർത്ത് ഈസ്റ്റിനെ മറികടന്നാണ് കോപ്പലാശാൻ ഇന്ന് ടീമിനെ ഇറക്കുന്നത്. ശക്തമായ പ്രതിരോധ നിരയാണ് ജാംഷഡ്‌പൂരിന്റെ ശ്കതി. പ്രതിരോധത്തിൽ ഊന്നിയുള്ള കളി തന്നെയാവും ചെന്നൈയിൻ എതിരെയും അവർ പുറത്തെടുക്കുക. കഴിഞ്ഞ ആറു കളികളിൽ അഞ്ചും ജയിച്ച് മികച്ച ഫോമിലാണ് ജാംഷഡ്‌പൂർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement