ചെന്നൈയിനും സെമിയിൽ, ഇനി ഒരൊറ്റ സ്ഥാനം, മൂന്ന് ടീം

- Advertisement -

ഡൽഹി ഡൈനാമോസ് – മുംബൈ സിറ്റി മത്സരത്തിൽ 5-1ന് ഡൽഹി വിജയം സ്വന്തമാക്കിയതോടെ ചെന്നൈയിൻ എഫ് സി ഐ എസ് എല്ലിൽ സെമി ഉറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് ചെന്നൈയിന് 29 പോയിന്റാണ് ഉള്ളത്.  ബെംഗളൂരുവും പൂനെ സിറ്റിയും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ജാംഷഡ്‌പൂർ, ഗോവ ടീമുകളിൽ ഒരു ടീമിന് മാത്രമേ 29 പോയിന്റ് ലഭ്യമാവു. അതുകൊണ്ടാണ് ചെന്നൈയിൻ സെമി ഉറപ്പിച്ചത്.

ഇതോടെ ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ജാംഷഡ്‌പൂർ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ്  സെമിയിൽ എത്താനുള്ള അവസാന സ്ഥാനത്തിനായുള്ളത്. ഇതിൽ രണ്ട് മത്സരം ബാക്കിയുള്ള ഗോവക്ക് രണ്ടു മത്സരങ്ങളും അനായാസം ജയിച്ചു സെമി സ്ഥാനം ഉറപ്പിക്കാം. അതെ സമയം കേരള ബ്ലാസ്റ്റേഴ്സിനും ജാംഷഡ്‌പൂരിനും ഗോവയുടെ മത്സരഫലത്തെ അനുസരിച്ചാണ് സെമി സാധ്യതകൾ.

ഗോവക്ക് ഇനിയുള്ള അടുത്ത രണ്ടു മത്സരങ്ങളിൽ എതിരാളികൾ എ ടി കെയും ജാംഷഡ്‌പൂരും ആണ്. കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരത്തിലെ എതിരാളി ബെംഗളൂരു എഫ് സിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement