ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിക്ക് ഐ.എസ്.എല്ലിൽ നിന്ന് വിലക്ക്

ഐ.എസ്.എല്ലിൽ കോച്ചുമാർക്ക് കഷ്ടകാലം തുടരുന്നു. ജംഷഡ്‌പൂർ എഫ്.സിക്കെതിരായ മത്സരത്തിനിടെ അച്ചടക്കം ലംഘനം നടത്തിയതിനു ചെന്നൈയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിയെ ഐ.എസ്.എൽ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി.

മൂന്ന് മത്സരത്തിലെ വിലക്കിനു പുറമെ 4 ലക്ഷം രൂപ പിഴയായും വിധിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പിഴ വിധിച്ചിരിക്കുന്നത്.  റഫറിമാറോട് മോശമായി പെരുമാറിയതിനാണ് കോച്ചിന് വിലക്ക് ഏർപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൂനെ കോച്ച് റാങ്കോ പോപോവിച്ചിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ റഫറിമാരെ വിമർശിച്ചതിനാണ് പോപോവിച്ചിന് അച്ചടക്ക സമിതി വിലക്ക് ഏർപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിൽ അഭിമാനമുണ്ട് : കിസിറ്റോ കെസിറോൺ
Next articleപ്രതീക്ഷയായി പുജാര മാത്രം, ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടം