ആഷ്ലി വെസ്റ്റ്വൂഡിനെ മാനേജറായി എത്തിക്കാൻ ചെന്നൈയിൻ എഫ് സി

- Advertisement -

ബെംഗളൂരു എഫ് സിയെ ബെംഗളൂരു എഫ് സി ആക്കിമാറ്റിയ ആഷ്ലി വെസ്റ്റ്വൂഡിനെ പരിശീലകനാക്കി നിയമിക്കാൻ ചെന്നൈയിൻ എഫ് സി ശ്രമിക്കുന്നതായി വിവരങ്ങൾ. മാർക്കോ മറ്റെരാസിയുടെ ഒഴിവിലേക്കാണ് ഈ സൂപ്പർ മാനേജറെ എത്തിക്കാൻ അഭിഷേക് ബച്ചനും സംഘവും ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിലായിരുന്നു ബെംഗളൂരു എഫ് സി ആഷ്ലി വെസ്റ്റ്വൂഡിനെ മാനേജർ സ്ഥാനത്തു നിന്നു മാറ്റിയത്. അതിനു ശേഷം മലേഷ്യൻ ക്ലബായ പെനാങിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റെടുത്തിരുന്നു എങ്കിലും അഞ്ചു മാസം മാത്രമേ ആ ബന്ധം നീണ്ടുള്ളൂ.

ബെംഗളൂരുവിന് ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും നേടിക്കൊടുത്ത ഈ മാനേജർ ഐ എസ് എല്ലിലും ഒരു കൈ നോക്കുമോ എന്ന് കാത്തിരുന്ന് കാണാം. ലീഗ് വൺ ടീമായ ഓക്സ്ഫോർഡ് യുണൈറ്റഡ് എഫ്സിയും ആഷ്ലിക്കു പിറകിൽ ഉണ്ടെന്നാണ് വിവരങ്ങൾ.

 

www.facebook.com/FanportOfficial

Advertisement