ഗോൾ കീപ്പറെ വിടാതെ ക്ലബുകൾ, ചെന്നൈയിൻ കരൺജിതിനെ നിലനിർത്തി

- Advertisement -

ഗോൾകീപ്പർമാരാണ് ഐ എസ് എല്ലിന്റെ നാലാം പതിപ്പിൽ ഡ്രാഫ്റ്റിനു മുന്നേ ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ള താരങ്ങളായി മാറുന്നത്. അവസാനമായി ചെന്നൈയിൻ എഫ് സിയും നിലനിർത്താൻ തീരുമാനിച്ചത് ഗോൾ കീപ്പറെ തന്നെ. രണ്ട് താരങ്ങളിൽ ചെന്നൈയിൻ എഫ് സി നിലനിർത്തുന്ന ആദ്യ താരം ഗോൾകീപ്പർ കർൺജിത് സിംഗാണ്. രണ്ടാമത്തെ താരത്തെ ഇതുവരെ ചെന്നൈയിൻ എഫ് സി പ്രഖ്യാപിച്ചിട്ടില്ല.

2015 മുതൽ ചെന്നൈയിൻ എഫ് ഐയുടെ ഭാഗമാണ് കരൺജിത് സിംഗ്. ചെന്നൈ കിരീടം നേടിയ വർഷത്തിലും ഒപ്പം ഉണ്ടായിരുന്നു എങ്കിലും ബെഞ്ചിലായിരുന്നു കൂടുതൽ സമയം ആ‌ സീസണിൽ ചിലവഴിച്ചത്. സാൽഗോക്കറിലും അവസാനം ചെന്നൈ സിറ്റിക്കു വേണ്ടിയുൻ ഐ ലീഗ് കളിച്ചിട്ടുണ്ട് കരൺജിത്.

നേരത്തെ അത്ലറ്റിക്കോ ഡി കൊൽക്കത്ത, എഫ് സി ഗോവ, മുംബൈ എഫ് സി എന്നീ ടീമുകളും ഗോൾ കീപ്പർമാരെ നിലനിർത്താൻ തീരുമാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement