ഗോളില്ലാതെ ചെന്നൈയും മുംബൈയും

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ചെന്നൈയിനും മുംബൈ സിറ്റിയും ഗോളില്ലാതെ നിൽക്കുകയാണ്. നിരവധി അവസരങ്ങൾ ഇരുടീമുകളും സൃഷ്ടിച്ചു എങ്കിലും ഒന്നും പോലും ഫിനിഷ് ചെയ്യാൻ ആയില്ല. കൂടുതൽ അവസരങ്ങൾ ലഭിച്ചത് മുംബൈ സിറ്റിക്കായിരുന്നു. മൂന്ന് തുറന്ന അവസരങ്ങളാണ് മുംബൈ സിറ്റി നഷ്ടപ്പെടുത്തിയത്.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായി ഗോളടിച്ച ചേർമിതിക്ക് രണ്ട് അവസരങ്ങളും മോഡു സൊഗുവിന് ഒരു സുവർണ്ണാവസരവും ലഭിച്ചു. പക്ഷെ ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി. ചെന്നൈ സിറ്റിയും നല്ല അവസരങ്ങൾ ഉണ്ടാക്കി. ചെന്നൈയിനു വേണ്ടി ചാങ്തെ ആദ്യ പകുതിയിൽ തിളങ്ങി നിന്നു.

Exit mobile version