Site icon Fanport

പോളിഷ് മിഡ്ഫീൽഡർ ചെന്നൈയിനിൽ

ചെന്നൈ, ഓഗസ്റ്റ് 10, 2021: ചെന്നൈയിൻ എഫ്സി 2021-22 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. മുൻ ബുണ്ടസ്ലീഗ മിഡ്ഫീൽഡർ ഏരിയൽ ബോറിസ്യൂക്കിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. താരം ക്ലബിൽ ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. 

14 വർഷത്തെ നീണ്ട പ്രൊഫഷണൽ കരിയറിൽ 350 ക്ലബ്ബ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള താരമാണ് ബോറിസ്യൂക്ക്. പോളിഷ് ക്ലവായ ജാഗിലോണിയ ബിയലിസ്റ്റോക്കിൽ ആണ് അവസാബ രണ്ട് വർഷൻ താരം ചിലവഴിച്ചത്. 2011-12-ൽ അദ്ദേഹം എഫ്‌സി കൈസർസ്ലോട്ടേണിനായി 12 ബുണ്ടസ്ലിഗ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പോളണ്ട് ദേശീയ ടീമിനായി 12 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Exit mobile version