മുൻ ചെന്നൈയിൻ ഗോൾ കീപ്പർ കരൺ ജിത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തും

20211212 194022

ആൽബീനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു ഗോൾ കീപ്പറെ സൈൻ ചെയ്യും. ഫ്രീ ഏജന്റായ കരൺ ജിത് സിങ് ആകും കേരള ബ്ലാസ്റ്റേഴ്സിലേല്ല് എത്തുക. മുൻ ചെന്നൈയിൻ ഗോൾ കീപ്പർ ആണ് കരൺ ജിത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ആയ ആൽബിനോ ഗോമസിന്റെ മുട്ടിനു പരിക്കേറ്റതായി ക്ലബ് അറിയിച്ചിരുന്നു. ആൽബിനോയുടെ തിരിച്ചുവരവ് വൈകും എന്ന ഭയമാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ തേടാനുള്ള കാരണം.

ആൽബിനോയെ കൂടാതെ മൂന്ന് ഗോൾ കീപ്പർ കൂടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ ഉണ്ട് എങ്കിലും അവരൊക്കെ യുവതാരങ്ങളാണ്. കരൺജിതിനെ പോലെ ഒരു സീനിയർ താരത്തിന്റെ ആവശ്യം ഉണ്ട് എന്നാണ് ക്ലബ് കരുതുന്നത്. 35കാരനായ കരൺ ജിത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐ എസ് എൽ കിരീടം നേടിയ താരമാണ് .

2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. കഴിഞ്ഞ സീസണുകള താരം അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനത്തോടെ അദ്ദേഹം ചെന്നൈയിൻ വിടുകയും ചെയ്തു.

Previous articleഗിൽ വല കാക്കും, പ്രശാന്തും ആദ്യ ഇലവനിൽ, ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ പ്രഖ്യാപിച്ചു
Next articleകേരള ബ്ലാസ്റ്റേഴ്സിന് ആദ്യം ഗോൾ തന്നു, പിന്നെ നിഷേധിച്ചു, ഒടുവിൽ രണ്ട് ഗോളുകളും, സംഭവ ബഹുലമായ ആദ്യ പകുതി