ഇസ്മയുടെ ഇരട്ട ഗോളിൽ ചെന്നൈയിന് വിജയം

20210113 220514
- Advertisement -

ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സി വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ് സിയെ ആണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്‌‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജ്ഒഡീഷയുടെ വിജയം. ഇസ്മായിൽ ഗോൺസാവസിന്റെ ഇരട്ട ഗോളുകളാണ് ചെന്നൈയിന് മൂന്ന് പോയിന്റ് നൽകിയത്. ആദ്യ 19 മിനുട്ടിൽ തന്നെ ചെന്നൈയിൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

15ആം മിനുട്ടിൽ ആണ് ഇസ്മയുടെ ആദ്യ ഗോൾ വന്നത്. ഒഡീഷയുടെ ഒരു ഡിഫൻസീവ് പിഴവിൽ നിന്നായിരുന്നു ആ ഗോൾ. പിന്നാലെ 19ആം മിനുട്ടിൽ ചെന്നൈയിന് ഒരു പെനാൾട്ടിയും ലഭിച്ചു. അനിരുദ്ധ് താപയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. ഇസ്മ പെനാൾട്ടി ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മൊറീസിയോ ഡിയേഗോ വഴി ഒരു ഗോൾ ഒഡീഷ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. ഈ വിജയം ചെന്നൈയിനെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിച്ചു.

Advertisement