ഓവൻ കോയ്ലിനും ജംഷദ്പൂരിനും തോൽവി സമ്മാനിച്ച് ചെന്നൈയിൻ തുടങ്ങി

Img 20201124 205517
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് മറ്റൊരു ആവേശ പോരാട്ടമാണ് കഴിഞ്ഞത്. ചെന്നൈയിനും ജംഷദ്പൂരും തമ്മിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയിൻ വിജയിച്ചു. നിരവധി അവസരങ്ങൾ കണ്ട തീർത്തും അറ്റാക്കിംഗ് ഫുട്ബോൾ കാണാൻ കഴിഞ്ഞ മത്സരമായിരുന്നു ഇന്നത്തേത്. മത്സരം തുടങ്ങി സെക്കൻഡുകൾ കഴിയും മുമ്പ് മത്സരത്തിലെ ആദ്യ ഗോൾ വന്നു. അനിരുദ്ധ് താപയുടെ വക ആയിരുന്നു ഗോൾ.

ഇസ്മയുടെ പാസിൽ നിന്നായിരുന്നു താപയുടെ ഗോൾ. ഈ സീസൺ ഐ എസ് എല്ലിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി താപ ഇതോടെ മാറി. 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ചെന്നൈയിൻ ലീഡ് ഇരട്ടിയാക്കി. ചാങ്തയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ഇസ്മയാണ് ചെന്നൈയിന് വേണ്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

37ആം മിനുട്ടിൽ വാൽസ്കിസിലൂടെ ജംഷദ്പൂർ ഒരു ഗോൾ തിരിച്ചടിച്ചു. മനോഹര ഹെഡറിലൂടെ ആയിരുന്നു വാൽസ്കിസിന്റെ ഗോൾ. ഈ ഗോളോടെ മത്സരം ആവേശകരമായി. ഇരു ഗോൾ മുഖത്തും നിരന്തരം അറ്റാക്കുകൾ നടന്നു കൊണ്ടേ ഇരുന്നു. കൂടുതൽ അവസരം ചെന്നൈയിൻ ആയിരിന്നു സൃഷ്ടിച്ചത്. ഗംഭീര സേവുകളുമായി മലയാളി ഗോൾ കീപ്പർ രെഹ്നേഷ് ജംഷദ്പൂരിനെ കളിയിൽ നിർത്തി. എങ്കിലും സമനില ഗോൾ കണ്ടെത്താൻ ജംഷദ്പൂരിന്റെ അറ്റാക്കിംഗ് താരങ്ങൾക്ക് ആയില്ല.

Advertisement