Site icon Fanport

ഒരു ഗോളെങ്കിലും അടിക്കണം, ചെന്നൈയിൻ ഇന്ന് ഹൈദരബാദിനെതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. ചെന്നൈയിന്റെ ഹോം ഗ്രൗണ്ടായ മറീന അരീനയിൽ ആണ് മത്സര നടക്കുന്നത്. ലീഗിലെ ഏറ്റവും താഴെ ഉള്ള രണ്ട് ടീമുകളാണ് ചെന്നൈയിനുൻ ഹൈദരാബാദ് എഫ് സിയും. ഈ സീസണിൽ ഇതുവരെ ഒരു ഗോൾ പോലും നേടാതിരിക്കുന്ന ഏക ടീമാണ് ചെന്നൈയിൻ. ഐ എസ് എല്ലിൽ അവസാന 540 മിനുട്ടിൽ ഒരു ഗോൾ പോലും ചെന്നൈയിൻ നേടിയിട്ടില്ല.

അതുകൊണ്ട് തന്നെ വിജയമില്ലാ എങ്കിലും ഒരു ഗോൾ എങ്കിലും നേടിയാൽ മതി എന്ന അവസ്ഥയിലാണ് ചെന്നൈയിൻ. മറുവശത്ത് ഹൈദരബാദും നല്ല ഫോമിൽ ഒന്നും അല്ല. കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് ഒഴിച്ചാൽ ഈ സീസണിൽ നല്ല നിമിഷങ്ങൾ ഒന്നും ഹൈദരാബാദിന് ഇല്ല. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമാണ് ഹൈദരാബാദ്. ഇന്ന് ആദിൽ ഖാൻ ഇല്ലാതെ ആകും ഹൈദരാബാദ് ഇറങ്ങുക. വൈകിട്ട് 7.30നാണ് മത്സരം.

Exit mobile version