
ഒരു മാസക്കാലമായി തായ്ലാന്റിൽ പ്രീസീസൺ ഒരുക്കങ്ങളിലായിരുന്നു ചെന്നൈയിൻ എഫ് സി തിരിച്ച് ചെന്നൈയിലെത്തി. ഇന്ന് പുലർച്ചെയാണ് ടീം ചെന്നൈയിൽ വിമാനം ഇറങ്ങിയത്. ടീമിന് ആരാധകരായ സൂപ്പർ മച്ചാൻ ചേർന്ന് ഗംഭീര സ്വീകരണം തന്നെ വിമാനതാവളത്തിൽ ഒരുക്കി.
പ്രീസീസണിൽ അവസാന മത്സരത്തിൽ ബാങ്കോക്ക് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിൻ ഇന്ത്യയിലേക്ക് വിമാനം കയറിയത്. സീസണു മുന്നോടിയായി നവംബർ ഏഴിന് ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ് സിയുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട് ചെന്നൈയിൻ.
നവംബർ 19ന് ഗോവയുമായാണ് ചെന്നൈയിൻ എഫ് സിയുടെ ഐ എസ് എല്ലിലെ ആദ്യ പോരാട്ടം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial