ചെന്നൈയിൻ എഫ് സി ആരാധകരെ അറസ്റ്റു ചെയ്തു

- Advertisement -

ചെന്നൈയിൻ – നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധകർക്കെതിരെ വംശീയമായതടക്കമുള്ള അധിക്ഷേപങ്ങൾ നടത്തിയ ചെന്നൈയിൻ ആരാധകർ അറസ്റ്റിൽ. ഇന്നാണ് രണ്ടു ചെന്നൈയിൻ ആരാധകർ അറസ്റ്റിലായതായി തമിഴ്‌നാട് പോലീസ് സ്ഥിതീകരിച്ചത്.

ചെന്നൈയിൻ ആരാധകരുടെ പെരുമാറ്റം വലിയ വിവാദം തന്നെയായിരുന്നു ഫുട്ബോൾ ലോകത്ത്. ചെന്നൈയുടെ ജയം ആ വിവാദത്തിൽ നിറം മങ്ങുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് ഉടമസ്ഥനായ ജോൺ അബ്രഹാം അടക്കമുള്ളവർ ഈ‌ ആരാധകർക്കെതിരെ നിയമ നടപടി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

വിവാദ വീഡിയോയിൽ ഉള്ള രണ്ടു യുവാക്കളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement