മൂന്നാം ജന്മദിനത്തിന് മൂന്നു ടീമുകൾ പ്രഖ്യാപിച്ച് ചെന്നൈയിൻ എഫ് സി

ചെന്നൈയിൻ എഫ് സിയുടെ മൂന്നാം ജന്മദിനമായ ഇന്ന് മൂന്നു യുവടീമുകൾ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ചെന്നൈയിൻ എഫ് സി. അണ്ടർ 13, അണ്ടർ 15, അണ്ടർ 18 ടീമുകളാണ് ചെന്നൈയിൻ എഫ് സി പിറന്നാൾ വിരുന്നായി തമിഴ്നാടിനു നൽകിയിരിക്കുന്നത്. ഗ്രാസ്റൂട്ട് പദ്ധതികൾ മുമ്പ് ചെന്നൈയിൻ എഫ് സി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുട്ടികൾക്ക് വേണ്ടി ടീം രൂപീകരിക്കുന്നത്.

ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന അണ്ടർ 18, 15, 13 യൂത്ത് ലീഗുകളിൽ ഈ ടീമുകൾ പങ്കെടുക്കും. അണ്ടർ 13, അണ്ടർ 15 ടീമുകളിൽ തമിഴ്നാട്ടിൽ ഉള്ള കുട്ടികളെ മാത്രമെ ഇപ്പോ എടുക്കുകയുള്ളൂ എന്നും ക്ലബ് അധികൃതർ അറിയിച്ചു. അണ്ടർ 18 ടീമിലും ഭൂരിപക്ഷം കുട്ടികളും തമിഴ്‌നാട്ടിൽ നിന്നായിരിക്കും എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അവസരം നൽകും.

കുട്ടികൾക്ക് ഫുട്ബോൾ കരിയർ തുടങ്ങാൻ ഈ പദ്ധതി സഹാമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ചെന്നൈയിൻ എഫ് സി മാനേജ്മെന്റ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ മീഡിയ റൈറ്റ്സ് ഇ-ലേലം വേണ്ട: സുപ്രീം കോടതി
Next articleലീഡ് ബംഗ്ലാദേശിനു, ഓസ്ട്രേലിയ 217 റണ്‍സിനു ഓള്‍ഔട്ട്