സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റുകാരെ ഗ്യാലറയിൽ അപമാനിച്ച് ചെന്നൈയിൻ ഫാൻസ്

- Advertisement -

ഇന്നലെ നടന്ന ചെന്നൈയിൻ നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് ആരാധകരെ ചെന്നൈയിൻ ആരാധകർ വംശീയമായ് അധിക്ഷേപിച്ചു. സ്ത്രീകൾ അടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധക സംഘത്തിന് എതിരെ ആയിരുന്നു വളരെ‌ മോശം രീതിയിലുള്ള പെരുമാറ്റ ചെന്നൈയിൻ ആരാധകർ നടത്തിയത്.

മദ്യപിച്ച് എത്തിയ ഒരു കൂട്ടമാണ് നോർത്ത് ഈസ്റ്റ് ആരാധകർ ഇരിക്കുന്ന സ്ഥലത്ത് വന്ന് അവരെ ശല്യം ചെയ്തത്. വംശീയമായി അധിക്ഷേപിക്കുകയും ഒപ്പം കളി കാണാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് ആരാധകർ സംയമനം പാലിച്ചതു കൊണ്ടു മാത്രമാണ് ഗ്യാലറയിൽ ഇന്നലെ ഒരു സംഘർഷം ഉണ്ടാകാതിരുന്നത്. നോർത്ത് ഈസ്റ്റ് സ്ത്രീകൾക്കെതിരെ രാജ്യത്താകെ വംശീയാധിക്ഷേപം ഇപ്പോഴും തുടരുന്നുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയായി ഇന്നലത്തെ സംഭവം.

ഇവർ മദ്യപിച്ച് എത്തിയവരാണെന്നും, ചെന്നൈയിൻ ആരാധക കൂട്ടയ്മയായ സൂപ്പർ മച്ചാൻസിന്റെ‌ ഭാഗമല്ലെന്നും സൂപ്പർ മച്ചാൻസ് പറഞ്ഞിട്ടുണ്ട്. ഇത്തരം ആഭാസം ഗ്യാലറിയിൽ കാണിച്ചവർക്കെതിരെ നിയമ നടപടി എടുക്കാൻ സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും സൂപ്പർ മച്ചാൻസ് ആരാധകർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement