ഇന്ന് തോറ്റാൽ പ്രതീക്ഷകൾ അവസാനിക്കും, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ

- Advertisement -

പ്ലേ ഓഫ് എന്ന പ്രതീക്ഷ ഇനിയും ബാക്കി ആകണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിക്കണം. ഐ എസ് എല്ലിൽ ഇന്ന് കൊച്ചിയിൽ ചെന്നൈയിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഇന്ന് ചെന്നൈയിനെ തോൽപ്പിച്ചില്ല എങ്കിൽ കണക്കിൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് സാധ്യത ഉണ്ടാവില്ല. ഇന്ന് രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.

ഡിഫൻഡർ ഡ്രൊബരോവും, മധ്യനിര താരം മുസ്തഫയും സസ്പെൻഷൻ കാരണം ഇന്ന് കളിക്കില്ല. സുയിവർലൂണിന്റെ പരിക്കും കേരള ബ്ലാസ്റ്റേഴ്സിന് പ്രശ്നമാണ്. ചെന്നൈയിനെതിരെ മികച്ച ഹോം റെക്കോർഡ് ഉള്ളത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. കൊച്ചിയിൽ വെച്ച് ഒരിക്കൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനോട് പരാജയപ്പെട്ടിട്ടുള്ളൂ. ഇപ്പോൾ കേരളത്തെക്കാൾ പ്ലേ ഓഫ് സാധ്യത ഉള്ള ടീമാണ് ചെന്നൈയി‌ൻ.

അവസാന മൂന്നു മത്സരങ്ങളും വിജയിച്ച ചെന്നൈയിൻ ഗംഭീര ഫോമിലുമാണ്. കേരള ബ്ലാസ്റ്റേഴ്സ് തുടർ പരാജയങ്ങളുടെ പിന്നാലെയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരിയും സസ്പെൻഷൻ കാരണം ബെഞ്ചിൽ ഉണ്ടാകില്ല.

Advertisement