Site icon Fanport

ബെംഗളൂരു എഫ് സിയുടെ ദുരിതം തുടരുന്നു! ചെന്നൈയിനോടും പരാജയപ്പെട്ടു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വീണ്ടും പരാജയം. ഇന്ന് ചെന്നൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചെന്നൈയിൻ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. രണ്ട് പെനാൾട്ടികൾ ആണ് ചെന്നൈയിന് ഇന്ന് വിജയം നൽകിയത്. ആറാം മിനുട്ടിൽ റാഫേൽ ക്രിവെലാരോ ആണ് ആദ്യ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ബെംഗളൂരു 23 12 13 22 48 36 036

രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ വീണ്ടും ചെന്നൈയിന് പെനാൾട്ടി കിട്ടി. ജോർദൻ മറെ ആണ് രണ്ടാം പെനാൾട്ടി എടുത്തത്. അദ്ദേഹത്തിനും ലക്ഷ്യം തെറ്റിയില്ല. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈയിൻ ഇപ്പോൾ ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

ബെംഗളൂരു എഫ് സിക്ക് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമായി ഇത്. ഏഴ് പോയിന്റുമായി ബെംഗളൂരു ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.

Exit mobile version