Picsart 24 02 07 21 59 27 611

ചെന്നൈയിനെ തോൽപ്പിച്ച് ബെംഗളൂരു, സീസണിലെ മൂന്നാം ജയം

ബെംഗളൂരു എഫ് സിക്ക് ലീഗിൽ അവരുടെ മൂന്നാം വിജയം സ്വന്തമാക്കി. ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ റയാൽ വില്യംസാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ഹാളിചരന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഈ ഗോൾ വിജയ ഗോളായി മാറി.

ഈ വിജയത്തോടെ ബെംഗളൂരു 14 പോയിന്റുമായൊ ആറാം സ്ഥാനത്തേക്ക് മുന്നേറി. 14 മത്സരങ്ങളിൽ നിന്ന് 3 വിജയവും 5 സമനിലയുമാണ് ബെംഗളൂരുവിന് ഉള്ളത്. 12 പോയിന്റ് ഉള്ള ചെന്നൈയിൻ പത്താം സ്ഥാനത്താണ് ഉള്ളത്.

Exit mobile version