ഗോവയിൽ സമനിലയും എവേ ഗോളും സ്വന്തമാക്കി ചെന്നൈയിൻ

- Advertisement -

ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലാക്കുക ആയിരുന്നു.

ഡിഫൻസിൽ ഊന്നിയ ടാക്ടിക്സുമായായിരുന്നു ചെന്നൈയിൻ ഇന്ന് ഗോവയിൽ ഇറങ്ങിയത്. അതികൊണ്ട് തന്നെ ഗോവ അറ്റാക്കാണ് ആദ്യ പകുതി മുതൽ കണ്ടത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് ചെന്നൈയിൻ ഡിഫൻസിനെ ഗോവ കീഴ്പ്പെടുത്തിയത്. കോറോ ലാൻസറോട്ടെ സഖ്യം തന്നെയാണ് ഇത്തവണയും ഗോവയ്ക്ക് ഗോളുമായി എത്തിയത്. കോറോയുടെ ശ്രമം ചെന്നൈയിൻ ഡിഫൻസ് തടുത്തപ്പോൾ ലാൻസറോട്ടെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

ഗോവയുടെ ഗോൾ വീണതിനു ശേഷം ചെന്നൈയിൻ ആക്രമണത്തിലേക്ക് തിരിഞ്ഞു. അതിന് അഞ്ചു മിനുട്ടുകൾക്കകം തന്നെ ഫലവും കിട്ടി. 71ആം മിനുട്ടിൽ അനിരുദ്ധ് താപെയാണ് ചെന്നൈയിന് സമനില നേടി കൊടുത്തത്‌. വിജയ ഗോൾ ലക്ഷ്യം വെച്ച് ചെന്നൈയിൻ റാഫിയേയും എഫ് സി ഗോവ സിഫ്നിയോസിനേയും ഇറക്കി എങ്കിലും രണ്ടും ഫലം കണ്ടില്ല.

മാർച്ച 13നാണ് സെമിയുടെ രണ്ടാം പാദം. എവേ ഗോൾ സ്വന്തമാക്കിയത് ചെന്നൈയിന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement