Site icon Fanport

ചെന്നൈയിനെ ചെന്നൈ സിറ്റി വിഴുങ്ങും!!!

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി ഐ എസ് എൽ ക്ലബായ ചെന്നൈയിനെ വിഴുങ്ങും. ചെന്നൈയിൻ എഫ് സിയെ സ്വന്തമാക്കാൻ ആയി ചെന്നൈ സിറ്റി ഉടമകൾ ഒരുങ്ങുന്നതായാണ് വിവരങ്ങൾ. ചെന്നൈയിനിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള ചർച്ചകൾ ചെന്നൈ സിറ്റി ഉടമകളായ രോഹിത് രമേഷും കുടുംബവും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ഈ സീസണിൽ തന്നെ ചെന്നൈയിനെ ചെന്നൈ വിറ്റി ഉടമകൾ വാങ്ങിയേക്കും. എന്നാൽ ക്ലബുകൾ ലയിച്ച് ഒരു ക്ലബ് ആകുവാൻ സാധ്യതയില്ല. രണ്ട് ക്ലബുകളും രണ്ട് ലീഗിലായി തൽക്കാലം തുടർന്നേക്കും. അവസാന വർഷങ്ങളിലായി ചെന്നൈയിൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രധാന ഉടമകൾ എല്ലാം അവരുടെ ഓഹരികൾ വിൽക്കാൻ ഒരുക്കമാണ്. എന്തായലും ഈ നീക്കം നടന്നാൽ ഇന്ത്യൻ ഫുട്ബോളിൽ അത് വലിയ മാറ്റമാകും.

Exit mobile version