കീൻ ഇന്നും ഇല്ല, അവസാന സ്ഥാനത്തു നിന്നു കയറാൻ എടികെ ഇന്ന് ചെന്നൈയിൽ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത ചെന്നൈയിൻ എഫ് സിയെ നേരിടും. ടേബിളിന്റെ ഏറ്റവും താഴെ ഉള്ള കൊൽക്കത്തയ്ക്ക് ഇന്നെങ്കിലും 3 പോയന്റ് നേടേണ്ടതുണ്ട്. എന്നാൽ ആദ്യ പരാജയത്തിനു ശേഷം മികച്ച ഫോമിലേക്ക് എത്തിയ ചെന്നൈയിൻ എഫ് സിയെ അവരുടെ നാട്ടിൽ നേരിടുക എളുപ്പമാകില്ല കൊൽക്കത്തയ്ക്ക്.

മൂന്നിൽ രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗിൽ രണ്ടാമതാണ് ചെന്നൈയിൻ ഉള്ളത്. ഒറ്റ വിജയം പോലും ഇല്ലാത്ത എടികെ അവസാന സ്ഥാനത്താണ്. ഗോൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന എടികെയ്ക്ക് ഇന്നും സൂപ്പർ താരം റോബി കീനിന്റെ സേവനം നഷ്ടമാകും. ഒരു ഗോളാണ് ഇതുവരെ ആയി കൊൽക്കത്തയ്ക്ക് നേടാൻ കഴിഞ്ഞത്. അതും ഫ്രീകിക്കിൽ നിന്നായിരുന്നു. ഓപൺ പ്ലേയിൽ നിന്ന് ഗോൾ കണ്ടെത്താൻ കഴിയാത്തത് ആകും ടെഡി ഷെറിങ്ഹാമിനെ കുഴക്കുന്ന പ്രധാന പ്രശ്നം.

കീൻ മാത്രം അല്ല മിഡ്ഫീൽഡിൽ ലിംഗ്ദോഹിന്റെ സാന്നിദ്ധ്യവും ഇന്ന് കൊൽക്കത്തയ്ക്ക് നഷ്ടമാകും. പൂനെ സിറ്റിയെ എവേ മത്സരത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഉള്ള ചെന്നൈയിൻ 3 പോയന്റ് ഇന്നും സ്വന്തമാക്കി ലീഗിൽ ഒന്നാമതാകാം എന്ന പ്രതീക്ഷയിലാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement