ആദ്യ പ്രീസീസൺ മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്ക് വിജയം

- Advertisement -

ഐ എസ് എല്ലിനായുള്ള ചെന്നൈയിൻ എഫ് സിയുടെ ഒരുക്കങ്ങൾക്ക് വിജയ തുടക്കം. പ്രീസീസണിലെ ആദ്യ മത്സരത്തിൽ ARA എഫ് സിയെ ആണ് ചെന്നയിൻ എഫ് സി പരാജയപ്പെടുത്തിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെന്നൈയിൻ എഫ് സിയുടെ വിജയം.

പുതിയ വിദേശ സ്ട്രൈക്കർ ഷെംബ്രി ആണ് ഇന്നത്തെ ചെന്നൈയിൻ എഫ് സിയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ റഹീം അലി ഒരു ഹെഡറിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിൽ വാൽസ്കിസിലൂടെ ചെന്നൈയിൻ മൂന്നാം ഗോളും നേടി.

Advertisement