നാടകീയതയുടെ അങ്ങേയറ്റം, എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ തന്നെ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചെന്നൈ മറീന അരീനയിൽ നടക്കുന്ന ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് പിറകിൽ. നാടകീയത നിറഞ്ഞ ആദ്യ പകുതിക്കാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. തുടക്കത്തിൽ തന്നെ ആതിഥേയരായ ചെന്നൈയിൻ ലീഡ് എടുക്കുന്നതാണ് കണ്ടത്. നാലാം മിനുട്ടിൽ ഷെമ്പ്രി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്.

എന്നാൽ ആ ഗോളിന് പെട്ടെന്ന് മറുപടി കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. 15ആം മിനുട്ടിൽ ക്യാപ്റ്റൻ ഒഗ്ബെചെയുടെ ഒരു ബുള്ളറ്റ് ലോങ് റേഞ്ചർ ആയിരുന്നു ചെന്നൈയിൻ വലയിൽ എത്തിയത്. പിന്നാലെ 29ആം മിനുട്ടിൽ ചെന്നൈയിൻ വീണ്ടും ഗോൾ നേടി. വാൽസികിലൂടെ ആയിരുന്നു ഗോൾ. പക്ഷെ ആ ഗോളിനായി റഫറി അനുവദിച്ച ഫ്രീകിക്ക് തെറ്റായിരുന്നു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തിന് അവസാനം ആ ഗോൾ പിൻവലിച്ചു.

പക്ഷെ അതിനു തൊട്ടു പിറകെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ വഴങ്ങി‌. ഇത്തവണ ചാങ്തെയാണ് ഗോൾ നേടിയത്. ഈ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആത്മവീര്യം തകർത്തു കളഞ്ഞു. 39ആം മിനുട്ടിൽ വാൽസ്കിസിലൂടെ ചെന്നൈയിൻ മൂന്നാം ഗോളും നേടി. രെഹ്നേഷിന്റെ പിഴവിൽ നിന്നാണ് ആ ഗോൾ പിറന്നത്.