Site icon Fanport

ഗോവൻ ഡിഫൻസിൽ കാർലോസ് പെന തുടരും

കഴിഞ്ഞ സീസണിലെ ഗംഭീര ഫോമിന് കാർലോസ് പെനയ്ക്ക് അംഗീകാരം. വെറ്ററൻ ഡിഫൻഡറായ കാർലോസ് പെനയ്ക്ക് എഫ് സി ഗോവ പുതിയ കരാർ നൽകി. കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തേക്കുള്ള കരാർ പെന ഒപ്പുവെച്ചത്. 35കാരനായ പെന കഴിഞ്ഞ സീസണിൽ മൗർട്ടാട ഫാളിനൊത്ത് എഫ് സി ഗോവ ഡിഫൻസിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

മുൻ ബാഴ്സലോണ യൂത്ത് ടീം താരമായ കാർലോസ് പെന കഴിഞ്ഞ സീസണിലാണ് എഫ് സി ഗോവയിൽ എത്തിയത്. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി , ബാഴ്സലോണ സി ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ലബുകളായ ഗെറ്റാഫെ, ഒവിയേഡോ, വല്ലെഡോയിഡ് എന്നീ ടീമുകളുടെ ഡിഫൻസിലും കാർലോസ് മുമ്പ് മികച്ചു നിന്നിട്ടുണ്ട്. വല്ലഡോയിഡിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമുകളെയും കാർലോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിനായി അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ജേഴ്സി അണിഞ്ഞിട്ടുണ്ട്‌. 2003ൽ സ്പെയിൻ അണ്ടർ 20 ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോൾ ടീമിൽ ഉണ്ടായിരുന്നു.

Exit mobile version