Site icon Fanport

കാൾ മക്ഹ്യൂ മോഹൻ ബഗാന്റെ മധ്യനിരയിൽ തുടരും

മധ്യനിര താരമായ കാൾ മക്ഹ്യൂവിന്റെ കരാർ എ ടി കെ മോഹൻ ബഗാൻ പുതുക്കി. ഐറിഷ് താരമായ കാൾ മക്ഹ്യൂ രണ്ട് വർഷത്തെ കരാറാണ് പുതുതായി ക്ലബിൽ ഒപ്പുവെച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും ക്ലബിനൊപ്പം നല്ല പ്രകടനം കാഴ്ചവെക്കാൻ മക്ഹ്യൂവിനായിരുന്നു. ഇതുവരെ മോഹൻ ബഗാനായി 45 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

29കാരനായ താരം മധ്യനിര താരമാണെങ്കിലും ഡിഫൻസിലും താരം ഇറങ്ങാറുണ്ട്. എ ടി കെ കിരീടം നേടിയ സീസണിലും അദ്ദേഹം എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Exit mobile version