Picsart 23 08 21 18 14 45 997

കാൾ മക്ഹ്യൂ ഇനി എഫ് സി ഗോവയിൽ

മധ്യനിര താരമായ കാൾ മക്ഹ്യൂവിനെ എഫ് സി ഗോവ സ്വന്തമാക്കി. താരൻ രണ്ടു വർഷത്തെ കരാറിൽ ആണ് എഫ് സി ഗോവയിൽ എത്തുന്നത്. ഇന്ന് ഗോവ ഈ സൈനിംഗ് ഔദ്യോഗികമായി അറിയിച്ചു. മോഹൻ ബഗാൻ വിട്ടാണ് താരം ഗോവയിൽ എത്തുന്നത്. ഐറിഷ് താരമായ കാൾ മക്ഹ്യൂ ഒരു വർഷത്തെ കരാർ ബഗാനിൽ ബാക്കിയിരിക്കെ ആണ് ക്ലബ് വിട്ടത്. മക്ഹ്യൂ ഇതിനകം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു സീസണിലും ക്ലബിനൊപ്പം നല്ല പ്രകടനം കാഴ്ചവെക്കാൻ മക്ഹ്യൂവിനായിരുന്നു. ഇതുവരെ മോഹൻ ബഗാനായി 66 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

30കാരനായ താരം മധ്യനിര താരമാണെങ്കിലും ഡിഫൻസിലും താരം ഇറങ്ങാറുണ്ട്. മോഹൻ ബഗാൻ കിരീടം നേടിയ രണ്ടു സീസണിലും അദ്ദേഹം എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Exit mobile version