ബ്രൗണിന്റെ പരിക്ക് ഭേദമായി, എത്ര മലയാളികൾ കളിക്കുമെന്നത് സർപ്രൈസ് എന്ന് റെനെ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭീതിക്ക് വിട. കഴിഞ്ഞ പ്രീ‌സീസൺ മത്സരത്തിനിടെ പരിക്കേറ്റ വെസ് ബ്രൗൺ കായിക ക്ഷമത വീണ്ടെടുത്തു തിരിച്ചെത്തി. ബ്രൗൺ ഉൾപ്പെടെ മുഴുവൻ കളിക്കാരും നാളെയുള്ള മത്സരത്തിന് ഫിറ്റ് ആണെന്ന് റെനെ ഇന്ന് പ്രീ മാച്ച് പ്രെസ് മീറ്റിൽ പറഞ്ഞു.

ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഗോവയിൽ ആയിരുന്ന സന്ദേശ് ജിങ്കനും ജാക്കിചന്ദ് സിംഗും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇരുവരും നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ സ്ക്വാഡിൽ ഉണ്ടാകുമെന്നും റെനെ പറഞ്ഞു.

എത്ര മലയാളി താരങ്ങളെ നാളെ കളിക്കളത്തിൽ കാണാം എന്ന ചോദ്യത്തിന് റെനെ അത് സർപ്രൈസ് ആവട്ടെ എന്നു പറഞ്ഞു. ആദ്യം അത് കളിക്കാരോട് പറയാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും റെനെ കൂട്ടി ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial