ബ്രൗൺ കളിച്ചേക്കില്ല, പകരം നെമാഞ്ച ആദ്യ ഇലവനിൽ എത്തും

റെനെ മുളൻസ്റ്റീൻ ടീമിൽ ആർക്കും പരിക്കൊന്നും ഇല്ലാ എന്ന് ഇന്നലെ രാവിലെ നടന്ന വാർത്താ സമ്മേളനത്തിലും പറഞ്ഞു എങ്കിലും വെസ് ബ്രൗൺ ഇന്ന് കളിച്ചേക്കില്ല എന്നാണ് വിവരങ്ങൾ. അവസാന പ്രീസീസൺ മത്സരത്തിൽ ആങ്കിളിന് പരിക്കേറ്റ ബ്രൗൺ അതിനു ശേഷം ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇന്നലെയും ബ്രൗൺ പരിശീലനത്തിന് ഇറങ്ങിയില്ല.

ഇതുകൊണ്ട് തന്നെ ഇന്ന് ബ്രൗൺ ആദ്യ ഇലവനിൽ എത്താൻ സാധ്യത ഇല്ല. ബ്രൗണിന്റെ അഭാവത്തിൽ നെമാഞ്ച ലാകിച് പെസിച് സെൻട്രൽ ഡിഫൻസിൽ ഇന്ന് ഇറങ്ങിയേക്കും. കേരള ബ്ലാസ്റ്റേഴ്സിന് വേറെ പരിക്ക് ഒന്നും ഇല്ല

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ് സി കേരളയിൽ U14 ഗോൾകീപ്പർ ട്രയൽസ്
Next articleചൈന ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്