Site icon Fanport

ഹ്യൂഗോ ബൗമസിന് പകരക്കാരനായി ബ്രസീലിൽ നിന്ന് ഒരു മിഡ്ഫീൽഡറെ ലക്ഷ്യമിട്ട് മുംബൈ സിറ്റി

ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി ഒരു വിദേശ താരത്തെ കൂടെ ഉടൻ സ്വന്തമാക്കും. ബ്രസീലിയൻ മിഡ്ഫീൽഡറായ കാസിയോ ഗബ്രിയേൽ ആണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പിടാൻ ഒരുങ്ങുക ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീൽ ക്ലബായ വില നോവയുടെ താരമാണ് ഇപ്പോൾ ഗബ്രിയേൽ. താരത്തെ ഒരു വർഷത്തെ ലോണിൽ ആകും മുംബൈ സിറ്റി സ്വന്തമാക്കുന്നത്. ക്രിയേറ്റീവ് മിഡ്ഫീൽഡറായ ഗബ്രിയേലിനെ ഹ്യുഗോ ബൗമസിന് പകരക്കാരനായാണ് ലൊബേര കാണുന്നത്.

28കാരനായ താരം ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ബ്രസീലിലെ ക്ലബുകളായ ബൊടഫഗോ, പെനാപൊലൻസ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. താരം മുമ്പ് ക്രൊയേഷ്യൻ ലീഗിലും കളിച്ചിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിലും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് ഗബ്രിയേൽ.

Exit mobile version