ബ്രസീലിനെ രണ്ടുവട്ടം ലോകചാമ്പ്യന്മാരാക്കിയ പരിശീലകൻ ഇനി പൂനെ സിറ്റിയെ നയിക്കും

പൂനെ സിറ്റി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പരിശീലക സ്ഥാനത്തേക്ക് ഒരു ലോക ചാമ്പ്യനെ തന്നെ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റാങ്കോ പോപോവിച് ക്ലബ് വിടുമ്പോൾ ആരും കരുതിയില്ല പൂനെ സിറ്റിയുടെ അണിയറയിൽ ഇത്ര വലിയ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന്. ബ്രസീലിനെ രണ്ട് ജൂനിയർ ലോകകപ്പ് കിരീടങ്ങളിലേക്ക് നയിച്ച പരിശീലകൻ മാർകോസ് പക്വേറ്റയെ ആണ് പൂനെ സ്വന്തമാക്കിയിരിക്കുന്നത്. ഇനി ഐ എസ് എല്ലലിൽ പൂനെ സിറ്റിയുടെ പരിശീലകന്റെ വേഷമണിയുക ഈ മുൻ ബ്രസീൽ താരവും അണ്ടർ 17, അണ്ടർ 20 ബ്രസീൽ ടീമിന്റെ പരിശീലകനുമായി മാർകോസ് ആയിരിക്കും.

2003ൽ ബ്രസീൽ യൂത്ത് ടീമുകളെ നയിച്ച പക്വേറ്റ അണ്ടർ 17 ടീമിനെയും അണ്ടർ 20 ടീമിനെയും ലോകചാമ്പ്യന്മാരാക്കിയിരുന്നു. 2006ൽ ലോകകപ്പ് കളിച്ച സൗദി അറേബ്യൻ ടീമിനെയും ഇദ്ദേഹമാണ് പരിശീലിപ്പിച്ചത്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ, ഖത്തർ ക്ലബ് അൽ ഗരാഫ എന്നീ ക്ലബുകളിലും മികച്ച റെക്കോർഡ് ഉണ്ട് ഇദ്ദേഹത്തിന്.

എന്നും വൻ താരനിരയും വൻ പരിശീലകരും ഉണ്ടായിരുന്നു എങ്കിലും ലീഗിൽ ഒരു ഫൈനൽ പോലും എത്താൻ കഴിയാത്ത ടീമാണ് പൂനെ സിറ്റി. ഈ കഴിഞ്ഞ സീസണിൽ റാങ്കോ പോപോവിചിന്റെ നേതൃത്വത്തിൽ പുറത്തെടുത്തതാണ് പൂനെയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.

കഴിഞ്ഞ തവണ പ്ലേഓഫ് വരെ എത്തിയിരുന്നു പൂനെ സിറ്റി. അതുതന്നെ ചരിത്രത്തിൽ ആദ്യമാണ്. പോപൊവ്വിചിന്റെ ടച്ച് ലൈനിലെ മോശം പ്രകടനവും സൂപ്പർ കപ്പിൽ വളരെ എളുപ്പത്തിൽ പുറത്തായതുമായിരുന്നു ക്ലബ് പോപോവിചിനെ പുറത്താക്കാൻ കാരണം. പോപോവിച്ചിന്റെ പകരക്കാാനായി ഈ മികച്ച കോച്ച് എത്തുമ്പോഴുള്ള പ്രധാന വെല്ലുവിളി പൂനെയെ ഫൈനൽ വരെയെങ്കിലും എത്തിക്കുക എന്നുള്ളതാകും.

മലയാളികളെ സംബന്ധിച്ചെടുത്തോളം മലയാളി യുവതാരം ആഷിക് കുരുണിയൻ ഇത്ര വലിയ ഒരു കോച്ചിന് കീഴിൽ പരിശീലനം ലഭിക്കും എന്നതും സന്തോഷകരമാണ്. റാങ്കോ പോപോവിചിന്റെ കീഴിൽ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ആഷിഖ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎവിന്‍ ലൂയിസിനു അര്‍ദ്ധ ശതകം, വെടിക്കെട്ട് കാഴ്ചവെച്ച് ആന്‍ഡ്രേ റസ്സല്‍
Next articleലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍