ബ്രസീലിയൻ യുവ മിഡ്ഫീൽഡറെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സി

ബ്രസീലിയൻ മിഡ്ഫീൽഡർ ട്രിൻഡാഡെ ഗോൺസാൽവസ് ജംഷദ്പൂർ എഫ് സിയിൽ.21കാരനായ ഗോൺസാൽവസിന്റെ ഐ എസ് എല്ലിലെ രണ്ടാം ക്ലബാണ് ടാറ്റ ജംഷദ്പൂർ എഫ് സി. കഴിഞ്ഞ സീസണിൽ എഫ് സി ഗോവയ്ക്കു വേണ്ടി ഗോൺസാൽവസ് കളിച്ചിരുന്നു.

എഫ് സി ഗോവയ്ക്കു വേണ്ടി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയടെ താരം സിയേറ സ്പോർട്സ് ക്ലബിലും കളിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് വായ്പാ അടിസ്ഥാനത്തിലാണ് ഗോൺസാൽവസ് ജംഷദ്പൂരിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ആൻഡ്രെ ബൈകിയേയും ജംഷദ്പൂർ എഫ് സി സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജൈത്രയാത്ര തുടരാൻ ജർമ്മനിയിറങ്ങുന്നു
Next articleവിദേശ താരങ്ങളുടെ എണ്ണം തികച്ച് ഗോവ, എട്ടാമത്തെ വിദേശിയും എത്തി