Site icon Fanport

ഹ്യൂഗോ ബൗമസിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കും

മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസിനെതിരെ വലിയ നടപടി ഉണ്ടാകാൻ സാധ്യത. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി പുറത്തു പോകേണ്ടി വന്നിരുന്നു. കൂടുതൽ മഞ്ഞ കാർഡുകൾ വാങ്ങിയതിന് രണ്ടു മത്സരങ്ങളിലെ വിലക്ക് എന്തായാലും ബൗമസ് നേരിടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മുംബൈ സിറ്റിയുടെ അടുത്ത രണ്ടു മത്സരങ്ങളിൽ ബൗമസ് ഉണ്ടാകില്ല.

ബെംഗളൂരു എഫ് സിക്കും ജംഷദ്പൂരിനും എതിരെയാണ് മുംബൈ സിറ്റിയുടെ അടുത്ത മത്സരങ്ങൾ. എന്നാൽ വിലക്ക് ഈ മത്സരം കൊണ്ടും തീർന്നേക്കില്ല. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ കാർഡ് ലഭിച്ച ശേഷം ബൗമസ് റഫറിയെ അസഭ്യം പറഞ്ഞിരുന്നു. ഇതിനേക്കാൾ കൂടുതൽ മത്സരങ്ങളിൽ താരത്തെ വിലക്കാൻ ആണ് ഇപ്പോൾ ലീഗ് അധികൃതർ ആലോചിക്കുന്നത്. അങ്ങനെ ആണെങ്കിൽ മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ അത് വലിയ വെല്ലുവിളിയാകും.

Exit mobile version