Picsart 24 01 30 12 36 49 766

ബോർഹ ഹെരേര ഇനി എഫ് സി ഗോവയിൽ

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്പാനിഷ് മിഡ്ഫീൽഡറായ ബോർഹ ഹെരേര ഗോവയിൽ എത്തും. താരത്തെ ലോണിൽ എഫ് സി ഗോവ സ്വന്തമാക്കിയതായി ഗോവ ഇന്ന് പ്രഖ്യാപിച്ചു. 30കാരനായ ബോർഹ ഹെരേരെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഹൈദരബാദിൽ നിന്ന് ഈസ്റ്റ് ബംഗാളിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ ഹൈദരബാദിനായി 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം നാലു ഗോളുകൾ നേടുകയും 5 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ആ മികവ് ഈസ്റ്റ് ബംഗാളിൽ ആവർത്തിച്ചില്ല. ഒരു വെർസറ്റൈൽ മധ്യനിരതാരമായ ഹെരേര സ്പെയിനിലെ വിവിധ ലീഗുകളിൽ കളിച്ച എക്സ്പീരിയൻസുമായാണ് ഐഎസ്എല്ലിലേക്ക് എത്തിയത്. മുമ്പ് ഇസ്രായേൽ ടീമായ മക്കാബി നതാന്യയിലും ഹെരേര കളിച്ചിട്ടുണ്ട്.

Exit mobile version