ബോൾട്ടൻ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈനൻ എടികെ കൊൽക്കത്തയിൽ

- Advertisement -

ബോൾട്ടൻ വാണ്ടറേഴ്സിനു വേണ്ടി ഗോൾ വലയ്ക്കു മുന്നിൽ റെക്കോർഡ് ഇട്ടിട്ടുള്ള ബോൾട്ടൻ ഇതിഹാസം ജാസ്കലൈൻ ഇനി അത്ലറ്റിക്കോ കൊൽക്കത്തയുടെ വല കാക്കും. കഴിഞ്ഞ വർഷം വരെ‌ ഇംഗ്ലീഷ് ക്ലബായ വിഗാൻ അത്ലറ്റിക്കിന്റെ ഗോൾ കീപ്പറായിരുന്നു ജാസ്കലൈൻ. മികച്ച ഷോട്ട് സ്റ്റോപ്പറായി പ്രീമിയർ ലീഗിൽ തിളങ്ങിയിട്ടുള്ള ജാസ്കലൈന്റെ വരവ് അത്ലറ്റിക്കോയ്ക്ക് ഊർജം നൽകും. 42കാരനാണ് താരമെങ്കിലും ഇപ്പോഴും വലയ്ക്ക് മുന്നിലെ മികവിന് കോട്ടം തട്ടിയിട്ടില്ല.

ഫിൻലാൻഡുകാരനായ ജാസ്കലൈൻ 1997 മുതൽ 2012 വരെ ബോൾട്ടന്റെ വലകാത്തിരുന്നു. 500ൽ അധികം മത്സരങ്ങളിലാണ് താരം ബോൾട്ടന്റെ ഗ്ലോവ് അണിഞ്ഞത്. ബോൾട്ടനു ശേഷം പ്രീമിയർ ലീഗിൽ തന്നെ വെസ്റ്റ് ഹാമിന്റേയും വല ജാസ്കലൈൻ കാത്തിട്ടുണ്ട്. 2015 മുതൽ വിഗൻ അത്ലറ്റികിൽ ആയിരുന്നു ജാസ്കലൈൻ.വിഗനു വേണ്ടി 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇന്ന് ചെന്നൈ സിറ്റി മിഡ്ഫീൽഡർ ആയ ഡാരൻ ക്ലദിയേരയുടേയും നല്ലപ്പൻ മോഹൻരാജിന്റേയും സൈനിങ്ങ് കൊൽക്കത്ത പ്രഖ്യാപിച്ചിരുന്നു. ജാസ്കലൈന്റെ സൈനിംഗും ഉടൻ തന്നെ കൊൽക്കത്ത പ്രഖ്യാപിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement