Site icon Fanport

“അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ മുംബൈക്ക് എതിരെ തിരിച്ചു വരാമായിരുന്നു”

മുംബൈ സിറ്റിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് അവസരങ്ങൾ മുതലെടുക്കാതിരുന്ന കൊണ്ടാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബി വികൂന. അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സിനാകുമായിരുന്നു എന്ന് കിബി വികൂന പറഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

മുംബൈ സിറ്റിക്ക് എതിരെ സമ്പൂർണ്ണ ആധിപത്യം നേടാൻ ആയെങ്കിലും അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തതാണ് കേരള ബ്ലാസ്റ്റേഴ്സ്ന് പ്രശ്നമായത്. ഈ പ്രകടനം പ്രതീക്ഷ നൽകുന്നതാണ് എന്ന് വികൂന പറഞ്ഞു. ഈ സീസണിൽ മുംബൈ സിറ്റിക്ക് എതിരെ ഒരു ടീമും ഇത്രയും അവസരം ഉണ്ടാക്കി കാണില്ല എന്നും വികൂന പറഞ്ഞു. ആദ്യ മിനുട്ടുകളിൽ തന്നെ അബദ്ധങ്ങൾ വരുത്തിയതാണ് ടീമിന് തിരിച്ചടി ആയത് എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ 12 മിനുട്ടിനകം തന്നെ രണ്ടു ഗോളുകൾ ഇന്നലെ വഴങ്ങിയിരുന്നു.

Exit mobile version