കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ നാളെ എത്തും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് നാളെ അവസാനമായേക്കും. നാളെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബുക്ക്മൈ ഷോ ആയിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ഓൺലൈൻ ടിക്കറ്റ് പാട്ണർ.

കലൂരിൽ രണ്ട് ദിവസത്തിനകം ടിക്കറ്റ് കൗണ്ടറും ആരംഭിക്കും. ജനങ്ങൾ കഴിഞ്ഞ തവണയെന്ന പോലെ മുത്തൂറ്റിന്റെ ശാഖകളിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം ഒരുക്കും. ടിക്കറ്റ് വിലയിൽ നേരിയ വർധന ഉണ്ടാകാനും സാധ്യതയുണ്ട്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ കൊൽക്കത്തയെ നേരിടുന്നതോടെ നാലാം ഐ എസ് എൽ സീസണ് കൊടി ഉയരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement