മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

- Advertisement -

ബ്ലാസ്റ്റേഴ്സിന്റെ സ്പെയിനിലെ മൂന്നാമത്തെ പ്രീ സീസൺ മത്സരം ഇന്ന് നടക്കും. സ്പാനിഷ് ക്ലബായ ആർ.ബി ലിനേൻസുമായിട്ടാണ് മത്സരം. സ്പെയിനിലെ മൂന്നാം നിര ലീഗ് ആയാ സെഗുണ്ട ബിയിലാണ് ആർ.ബി ലിനേൻസ് കളിക്കുന്നത് . ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം.

ഇന്നലെ ലീഗിൽ മത്സരം കളിച്ച ആർ.ബി ലിനേൻസ് മിക്കവാറും രണ്ട നിര ടീമിനെയാവും ബ്ലാസ്റ്റേഴ്സിനെതിരെ കളിപ്പിക്കുക. ആദ്യ പ്രീ സീസൺ മത്സരം 1 – 0 ന്  ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ 1 – 1ന്  സമനിലയിൽ കുടുങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement