പുൾഗ ടീമിൽ ഇല്ല, ബെർബെറ്റോവും ഗുഡ്ജോണും നേഗിയും പകരക്കാരുടെ ബെഞ്ചിൽ

- Advertisement -

പൂനെ സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ പുതുതായി എത്തിയ പുൾഗക്ക് സ്ഥാനമില്ല. അതെ സമയം കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച ഗുഡ്ജോൺ ഇത്തവണയും പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം.

കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരുടെ ബെഞ്ചിൽ നിന്ന് വന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ദീപേന്ദ്ര നേഗി ഇന്നും പകരക്കാരുടെ ബെഞ്ചിലാണ്. പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ബെർബറ്റോവിന്റെയും സ്ഥാനം ബെഞ്ചിലാണ്.

ടീം; സുഭാഷിഷ് റോയ്, പെസിച്ച്  ലാൽറുവത്താര, ബ്രൌൺ, ജിങ്കൻ, പ്രശാന്ത്, പെകൂസൺ, ഹ്യൂം, സികെ വിനീത്, ജാക്കിചന്ദ്, മിലൻ സിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement