കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ സ്ക്വാഡ് ഇന്ന് പ്രഖ്യാപിക്കും

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എൽ സീസണായുള്ള സ്ക്വാഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഏതൊക്കെ യുവതാരങ്ങൾ സ്ക്വാഡിലേക്ക് എത്തും എന്നത് തന്നെ ആകും ഏവരും ഉറ്റു നോക്കുന്ന കാര്യം. നിഹാൽ സുധീഷ്, ശ്രീകുട്ടൻ എം എസ്, വിബിൻ എന്നിവർ സീനിയർ സ്ക്വാഡിൽ എത്തും എന്ന് ഏതാണ്ട് ഉറപ്പാണ്.

ഇരട്ട സഹോദരങ്ങളായ ഐമൻ, അസ്ഹർ, റോഷൻ ജിജി, എന്നിവർ സ്ക്വാഡിലേക്ക് എത്തുമോ എന്നത് ഇന്ന് അറിയാൻ ആകും.

കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിലും ഐ എസ് എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ടീം സ്ക്വാഡ് ഇതിനകം അപ്ഡേറ്റ് ആയിട്ടുണ്ട് 28 അംഗ സ്ക്വാഡ് ആണ് ഇന്ന് വെബ്സൈറ്റിൽ ഉള്ളത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒപ്പം ഉണ്ടായിരുന്ന മൂന്ന് യുവതാരങ്ങളും ഉണ്ട്.

നിഹാൽ സുധീഷ്, എം എസ് ശ്രീകുട്ടൻ, വിബിൻ മോഹനൻ എന്നിവർ ആണ് സ്ക്വാഡിലേക്ക് എത്തിയ യുവതാരങ്ങൾ. ലെസ്കോവിച്, മോംഗിൽ, ഇവാൻ, അപോസ്തിലിസ്, ഡിമിട്രിയോസ്, ലൂണ എന്നിവർ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ള വിദേശ താരങ്ങൾ.

ഐ എസ് എൽ വെബ്സൈറ്റിൽ ഉള്ള ടീം:

കരൺജിത്, മുഹീത്, ഗിൽ, സച്ചിൻ സുരേഷ്
ബിജോയ്, ജെസൽ, ലെസ്കോവിച്, നിശു കുമാർ, ഹോർമി, സന്ദീപ് സിങ്, വിക്ടർ മോംഗിൽ, ഖാബ്ര

ലൂണ, ആയുഷ്, ഗിവ്സൺ, ഇവാൻ, ജീക്സൺ, ലാൽതതംഗ, നിഹാൽ സുധീഷ്, സഹൽ, വിബിൻ മോഹനൻ

അപോസ്തോലിസ്, ബിദ്യാസാഗർ, ബ്രൈസ് മിറാണ്ട, ദിമിറ്റ്രിയോസ്, രാഹുൽ കെ പി, സൗരവ്, ശ്രീകുട്ടൻ